MAIN HEADLINES

നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം.

നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. ശാരീരികാസ്വസ്ഥകളെത്തുടർന്ന് പുലര്‍ച്ചെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു. 2001 ലാണ് പ്രദീപ് അഭിനയ രംഗത്തേക്ക് വരുന്നത്. നിരവധി ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി പ്രവര്‍ത്തിച്ചു.

ആദ്യ കാലങ്ങളില്‍ ഒരു സംഭാഷണം പോലുമില്ലാത്ത ചെറിയ റോളുകളായിരുന്നു ഇദ്ദേഹത്തിന് ലഭിച്ചിരുന്നത്. രാജമാണിക്യം, 2 ഹരിഹര്‍ നഗര്‍ എന്നീ ചിത്രങ്ങളില്‍ ഇത്തരത്തില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രം വിണ്ണൈതാണ്ടി വരുവായയിലെ വേഷമാണ് കരിയറിലെ ശ്രദ്ധിക്കപ്പെട്ട ആദ്യ റോള്‍. ചിത്രത്തില്‍ നായിക തൃഷയുടെ അമ്മാവനായിട്ടായിരുന്നു കോട്ടയം പ്രദീപ് വേഷമിട്ടത്.

പിന്നീട് മികച്ച വേഷങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി. ആട് ഒരു ഭീകരജീവിയാണ്, ഒരു വടക്കന്‍ സെല്‍ഫി, ലൈഫ് ഓഫ് ജോസൂട്ടി, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്നീ ചിത്രങ്ങളില്‍ കോട്ടയം പ്രദീപ് അഭിനയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button