KOYILANDILOCAL NEWS
നടുവത്തൂരിൽ കാടിനു തീ പിടിച്ചു
നടുവത്തൂരിൽ കാടിനു തീ പിടിച്ചു. ഇന്നലെ (ഞായർ) ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കീഴരിയൂർ നടുവത്തൂർ വാസുദേവാശ്രമ ട്രസ്റ്റിന്റെ കീഴിലുള്ള ആറ് ഏക്കറോളം വരുന്ന കാടിന് തീപിടിച്ചത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും നാട്ടുകാരുടെ സഹായത്തോടെ വെള്ളം ഉപയോഗിച്ചും ഫയർ ബീറ്റൺ ചെയ്തും തീ അണച്ചു.
ഗ്രേഡ് എ എസ് ടി ഒ മജീദിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി ഹേമന്ത്, സി സിജിത്ത്, എസ് അരുൺ, റിനീഷ് പി കെ, റഷീദ് ഹോം ഗാർഡ് മാരായ സുജിത്ത്, പ്രദീപ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
Comments