KOYILANDILOCAL NEWS

നടേരി എം യു പി സ്കൂൾ കളിമുറ്റം അക്കാദമി നാടിന് സമർപ്പിച്ചു.

കൊയിലാണ്ടി: നടേരി എം യു പി സ്കൂളിൽ, വിദ്യാർഥികളുടെ കായിക മികവ് ഉയർത്താൻ സ്ഥാപിച്ച കളിമുറ്റം അക്കാദമി മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയായിരുന്നു. എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിക്കുകയും പഴയ കളിക്കാരെ ആദരിക്കുകയും ചെയ്തു.

നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്, സ്ഥിരം സമിതി അധ്യക്ഷ കെ എ ഇന്ദിര, നഗരസഭാംഗങ്ങളായ പി പി ഫാസിൽ, പി ജമാൽ, എം പ്രമോദ്, എൻ എസ് വിഷ്ണു, ആർ കെ കുമാരൻ, പി ടി എ പ്രസിഡൻ്റ് കെ പി ഷംസുദ്ദീൻ, ആർ കെ അനിൽ കുമാർ, കെ സമദ്, ഗിരിജാ ഷാജി, കെ കെ സാദിഖ്, എം കെ സായീഷ്, സ്കൂൾ മാനേജർ എൻ കെ അബ്ദുൾ അസീസ്, പ്രധാനാധ്യാപകൻ കെ കെ മനോജ്, സരിതാ, ഷാൻ കൃഷ്ണ എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button