പിൻവാതിൽ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും ജീവനക്കാരുടെ മനോവീര്യം തകർക്കും; ഡോ. ഹരിപ്രിയ

രാഷ്ട്രീയ നേതാക്കളുടെ സമ്മർദങ്ങൾക്കു വഴങ്ങിയുള്ള പിൻവാതിൽ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും മേഖലയുടെ കാര്യക്ഷമത തകർക്കുമെന്ന് എ ഐ സി സി അംഗം ഡോ: ഹരിപ്രിയ അഭിപ്രായപ്പെട്ടു. അർഹതയും കാര്യക്ഷമതയുമുള്ള നിരവധി പേരെ മാറ്റി നിർത്തിയുള്ള ഇത്തരം നീക്കങ്ങൾ അപലപനീയമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.


നാഷണൽ ബോർഡ് ഓഫ് മെഡിക്കൽ സയൻസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ക്ലിനിക്കൽ ഇമ്മ്യൂണോളജി & റുമാറ്റോളജിയിൽ ഒന്നാം റാങ്കോടെ സ്വർണ മെഡൽ നേടിയ ഡോ.എം ബി ആദർശ് , ഒരേ കുടുംബത്തിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഇയ്യച്ചേരി പ്രമോദ് സമീർ, ഇ. പ്രശാന്ത് ബാവ , മിനി അബ്രഹാം എന്നിവർക്കുള്ള ഉപഹാര സമർപ്പണം കെ എസ് എസ് പി എ  ജില്ലാ പ്രസിഡന്റ് കെ സി ഗോപാലൻ മാസ്റ്റർ നിർവഹിച്ചു.


തദവസരത്തിൽ ധർമ്മരാജ്യ വേദിയിൽ നിന്ന് ആചാര്യ പട്ടം ലഭിച്ച ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ മാസ്റ്ററേയും നന്മ കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മഠത്തിൽ രാജീവനേയും ആദരിച്ചു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് വാഴയിൽ ശിവദാസൻ അധ്യക്ഷം വഹിച്ചു.
വേലായുധൻ കിഴരിയൂർ, എം.കെ.കൃഷ്ണൻ , എൻ. മുരളീധരൻ, വി.കെ.ദാമോദരൻ, പി.കെ.ചന്ദ്രഭാനു എന്നിവർ സംസാരിച്ചു.


തുടർന്നു നടന്ന വനിതാ ഫോറം കൺവെൻഷൻ ജില്ലാ ചെയർപേഴ്സൻ എം വാസന്തി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈ.പ്രസിഡന്റ് എസ് കെ പ്രേമകുമാരി അധ്യക്ഷയായി. ഇയ്യച്ചേരി പത്മിനി, പി പി വിജയലക്ഷ്മി, വി കെ പങ്കജ ടീച്ചർ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!