LOCAL NEWS
നന്തി ബസാറിൽ ഒരു കിലോ എണ്ണൂറ് ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കൊയിലാണ്ടി: നന്തി ബസാറിൽ ഒരു കിലോ എണ്ണൂറ് ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ . പശ്ചിമ ബംഗാൾ സോലപൂർ സ്വദേശി ഹസൻ അലിയാണ് (20) പിടിയിലായത്. ഇയാൾ ഇരുപത് ദിവസം മുമ്പാണ് സ്വദേശത്ത് നിന്ന് കഞ്ചാവുമായി നന്തിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളി കൾക്കാണ് കഞ്ചാവ് വിൽപ്പന നടത്തു ന്നത്. കൊയിലാണ്ടി പോലീസ് ഇൻസ്പെ ക്ടർ എൻ. സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി ലായിരുന്നു പരിശോധന. തഹസിൽദാർ സി.പി. മണിയും സ്ഥലത്തെത്തിയിരുന്നു. എസ്.ഐമാരായ എം.എൽ. അനൂപ്, അരവിന്ദ്, എ.എസ്.ഐ. അഷ്റഫ്, സി.പി.ഒ മാരായ പി. സതീഷ് കുമാർ, സനുലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Comments