KOYILANDILOCAL NEWS
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി പൊയില്‍ക്കാവ് ക്ഷേത്രത്തില്‍ പാഞ്ചാരി മേളത്തില്‍ കുട്ടികൾ അരങ്ങേറ്റം കുറിച്ചു
കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രസന്നിധിയില്‍ ചെണ്ടവാദ്വനത്തില് കുരുന്നുകള്‍ അരങ്ങേറ്റം കുറിച്ചു. കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ ശിക്ഷണത്തില്‍ ഉജ്ജയനി വാദ്യകലാക്ഷേത്രത്തില് പരിശീലനം നേടിയ വിദ്യാര്‍ഥികളായിരുന്നു പാഞ്ചാരി മേളത്തില്‍ അരങ്ങേറ്റം കുറിച്ചത്. നൂറുകണക്കിന് ഭക്തജനങ്ങളും മേളാസ്വാദകരും സന്നിഹിതരായിരുന്നു.
Comments