KOYILANDILOCAL NEWS
നവീകരിച്ച ചെങ്ങോട്ടുകാവ് പൂക്കാട്ട് കുളം ഉദ്ഘാടനം ചെയ്തു
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നവീകരിച്ച ചെങ്ങോട്ടുകാവ് പൂക്കാട്ട് (വെതോളി) കുളം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജാണ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണു മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് ആശംസ അർപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ.ജുബീഷ് സംസാരിച്ചു.
Comments