KOYILANDILOCAL NEWS
നവീകരിച്ച മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രി നവീകരിച്ച മെഡിക്കൽ റെക്കോർഡ് ലൈബ്രറി ഉദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ, വൈസ് ചെയർമാൻ വി.കെ.പത്മിനി, ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രതിഭ പി, സ്റ്റാഫ് കൗൺസിൽ സിക്രട്ടറി ഡോ: സുനിൽ കുമാർ, കൗൺസിലർമാരായ കെ.സലീന, കെ.ഷിജു മാസ്റ്റർ, വി.പി.ഇബ്രാഹിം കുട്ടി, മാങ്ങോട്ട് സുരേന്ദ്രൻ, എച്ച്.എം.സി.അംഗങ്ങളായ കെ.കെ.മുഹമ്മദ്, വി.പി.ഭാസ്ക്കരൻ, സി.സത്യചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments