KOYILANDILOCAL NEWS
നവീകരിച്ച റോഡ് സമര്‍പ്പിച്ചു
കൊയിലാണ്ടി: തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നവീകരിച്ച വിയ്യൂരിലെ ഇല്ലത്തുതാഴെ-നടേരിക്കടവ് റോഡ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കൊല്ലം-കൊയിലാണ്ടി ദേശീയ പാതയില്‍ ഗതാഗത തടസ്സമുണ്ടാവുമ്പോള്‍ ബദല്‍ റോഡായി യാത്രക്കാര്‍ ഉപയോഗിച്ചിരുന്ന റോഡില്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ നവീകരണത്തിനായി 38 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.കെ.ഭാസ്‌കരന്‍, നഗരസഭാംഗങ്ങളായ സി.ബാലന്‍ നായര്‍, ഒ.കെ.ബാലന്‍, ഹാര്‍ബര്‍ അസി.എക്‌സി.എന്‍ജിനീയര്‍ കെ.രാജേഷ്, കുഞ്ഞിരാമന്‍ മണപ്പാട്ടില്‍, വി.കെ.അശോകന്‍, സി.ഭാനു, എം.പത്മനാഭന്‍, കെ.കെ.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
Comments