നഷ്ടപ്പെട്ട കാർ അന്വേഷിച്ചെത്തിയവരെ കൊള്ളയടിച്ചു.
വാടകയ്ക്ക് വാങ്ങിയ കാർ അന്വേഷിച്ചെത്തിയ സംഘത്തിന് കൊടകിൽ ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂര മർദ്ദനം. കടത്തിക്കൊണ്ടു പോയ രണ്ടു കാറിന് പുറമേ അന്വേഷിച്ചെത്തിയ സംഘത്തിൻ്റെ രണ്ടു കാറുകളും അക്രമികൾ പിടിച്ചെടുത്തു. കുററ്യാടി സ്വദേശികളായ നാലുപേർക്കാണ് മർദ്ദനവും നാശനഷ്ടങ്ങളും നേരിടേണ്ടി വന്നതായി പോലീസിൽ പരാതി ലഭിച്ചത്.
കുററ്യാടി സ്വദേശിയായ വ്യക്തി വാടകയ്ക്ക് എടുത്ത കാറാണ്. മാർച്ച് 9 ന് ആണ് കാർ കൊണ്ടു പോയത്. ഇത് പിന്നീട് അന്വേഷണ സംഘം കൊടകിലെ കുഞ്ഞില എന്ന സ്ഥലത്ത് വെച്ച് കണ്ടെത്തി. പക്ഷെ കാർ തിരികെ ലഭിക്കാനുള്ള ശ്രമത്തിനിടയിൽ മർദ്ദവും കൊള്ളയും നേരിട്ട് ഓടി രക്ഷപ്പെടേണ്ടി വന്നു എന്നാണ് പരാതിയിൽ വിശദീകരിക്കുന്നത്.
ഇതിനു പിന്നിൽ സംസ്ഥാനാന്തര ബന്ധങ്ങളുണ്ടോ എന്ന സംശയവും നാട്ടുകാരിൽ ബലപ്പെടുന്നുണ്ട്. വാഹന മോഷണ സംഘങ്ങൾ പ്രവർത്തിക്കുന്നത് അന്തർ സംസ്ഥാന തലത്തിലാണ്. ഇത്തരം വാഹനങ്ങൾ പലവിധ കുറ്റ കൃത്യങ്ങളിലും ഉപയോഗിക്കുന്നുമുണ്ട്.