CRIME

നായയ്ക്ക് ഭക്ഷണം നല്‍കാന്‍ വൈകിയതിന് ഹര്‍ഷാദിന് ഏല്‍ക്കേണ്ടിവന്നത് ക്രൂരമര്‍ദനം; ശരീരത്തില്‍ നൂറോളം പാടുകള്‍; തല്ലിക്കൊന്നതെന്ന് പൊലീസ്

[divider]

പാലക്കാട് പട്ടാമ്പിയില്‍ ഹര്‍ഷാദിനെ പ്രതി ഹക്കിം തല്ലിക്കൊന്നതെന്ന് പൊലീസ്.. പ്രതി ഹക്കിം ഹര്‍ഷാദിനെ മര്‍ദിച്ചത് നായയുടെ കഴുത്തിലെ ബെല്‍റ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. നായയ്ക്ക് ഭക്ഷണം കൊടുക്കാന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. (hakkim murdered harshad pattambi says police)
ക്രൂരമര്‍ദനമേറ്റ് നിലത്ത് വീണ ഹര്‍ഷാദിനെ ഹക്കിം ചവിട്ടിയതോടെ വാരിയെല്ലുകള്‍ തകര്‍ന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് നിഗമനം. ഹര്‍ഷാദിന്റെ ശരീരത്തില്‍ അടിയേറ്റതിന്റെ നൂറോളം പാടുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഹക്കീം നിരവധി തവണ അര്‍ഷദിനെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

പ്രതി ഹക്കിമിനെയും കൊണ്ട് പൊലീസ് രാത്രിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഹര്‍ഷാദിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച ബെല്‍റ്റ് മരക്കഷ്ണം എന്നിവ പൊലീസ് കണ്ടെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button