DISTRICT NEWSLOCAL NEWSVADAKARA
നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മൂന്ന് വെള്ളിമെഡലുകൾ നേടി എ ജി ദേവനന്ദ തിരുവള്ളൂരിന്റെ അഭിമാനമായി
വടകര: മഹാരാഷ്ട്രയിൽ വെച്ച് നടന്ന നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മൂന്ന് വെള്ളിമെഡലുകൾ നേടി തിരുവള്ളൂരിന്റെ അഭിമാനമായി എ ജി ദേവനന്ദ. മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂർ ജില്ലയിൽ നെഹ്‌റു യുവകേന്ദ്രയുടെ സഹായത്തോടെ മഹാരാഷ്ട്ര അലൻ തിലക് ഷിട്ടോ റിയു കരാട്ടെ സ്കൂൾ ഇന്റർനാഷണൽ നടത്തിയ മോസസ് കപ്പ് ചാമ്പ്യൻഷിപ്പിലാണ് ദേവനന്ദ ഈ നേട്ടം കൊയ്തത്. കുമിത്തെ, ടീം കത്ത, വ്യക്തിഗത കത്ത എന്നീ ഇനങ്ങളിലാണ് നേട്ടം.
ബിസിനസുകാരനായ യു വി ഗോപകുമാറിന്റെയും വീട്ടമ്മയായ പി എം ആൻസിയുടെയും മകളായ ദേവനന്ദ തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. അലൻ തിലക് ഇന്റർനാഷണൽ കരാട്ടെ സ്കൂളിൽ 5 വർഷമായി കരാട്ടെ പരിശീലനം നടത്തുന്നുണ്ട്.
നേരത്തേ കേരള ഒളിംപിക് ഗെയിംസ് 2022 കത്ത വെള്ളി മെഡൽ ,സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വെങ്കലം എന്നിവ നേടിയിട്ടുണ്ട്.
Comments