തളിർക്കട്ടെ പുതുനാമ്പുകൾ; നാഷണൽ സർവ്വീസ് സ്കീം പൊയിൽക്കാവ് ഹയർസെക്കന്ററി സ്കൂളിലെ എൻ. എസ്. എസ് യൂണിറ്റിന്റെയുംനാഷണൽ സർവീസ് സ്കീം കൊയിലാണ്ടി ക്ലസ്റ്ററിന്റെയും സംയുക്തഭിമുഖ്യത്തിൽ ചതുപ്പ് നിലത്ത് വിത്തുരുളകൾ വിതച്ചു
കൊയിലാണ്ടി: ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി നാഷണൽ സർവ്വീസ് സ്കീം പൊയിൽക്കാവ് ഹയർസെക്കന്ററി സ്കൂളിലെ എൻ. എസ്. എസ് യൂണിറ്റിന്റെയുംനാഷണൽ സർവീസ് സ്കീം കൊയിലാണ്ടി ക്ലസ്റ്ററിന്റെയും സംയുക്തഭിമുഖ്യത്തിൽ ചതുപ്പ് നിലത്ത് വിത്തുരുളകൾ വിതച്ചു. എൻ എസ് എസ് സപ്തദിന ക്യാമ്പിൽ നിർമ്മിച്ച ആയിരത്തിൽ പരം വിത്തുരുളകൾ വിതറിക്കൊണ്ട് ബഹു : പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് രാജീവൻ പി കെ അധ്യക്ഷനായ ചടങ്ങിൽ ക്ലസ്റ്റർ കൺവീനർ കെ പി അനിൽകുമാർ സന്ദേശം നൽകി.
പൊയിൽകാവ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ എൻ. കെ മനോജ് കുമാർ സ്വാഗതവും, പൊയിൽകാവ് സ്കൂൾ പ്രോഗ്രാം ഓഫീസർ മിഥുൻ മോഹൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് വാർഡ് മെമ്പർ ബീന കുന്നുമ്മൽ, പൊയിൽക്കാവ് ഹയർ സെക്കന്ററി അധ്യാപകൻ എസ് ആർ ജയ്കിഷ്,ഇ. രാധിക,സാമൂഹ്യ പ്രവർത്തകൻ ടി പി ബിജു, എൻ. കെ നിഷിധ എന്നിവർ സംസാരിച്ചു