DISTRICT NEWS
കോഴിക്കോട് നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
കോഴിക്കോട്: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കുന്ദമംഗലം സർവീസ് സ്റ്റേഷനിലെ ജീവനക്കാരനായ അസം സ്വദേശി ഡാഡു (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30നാണ് സംഭവം.
റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ഡാഡുവിനെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഡാഡുവിനെ ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments