CRIME
നിയന്ത്രണം വിട്ട ചരക്കു വാഹനം വിദ്യാർഥിനികൾക്കു മേൽ മറിഞ്ഞു; 7 പേർക്ക് പരുക്ക്
കോഴിക്കോട്∙ പയിമ്പ്രയിൽ സ്കൂൾ വിദ്യാർഥിനികൾക്കു മേൽ നിയന്ത്രണം വിട്ട ചരക്കു വാഹനം മറിഞ്ഞ് ഏഴു പേർക്ക് പരുക്ക്. സ്കൂളിലേക്കുള്ള നിർമാണ സാമഗ്രികളുമായി പോയ വാഹനം കയറ്റത്തിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒരു വിദ്യാർഥിനിയുടെ നില ഗുരുതരമാണ്. ഏഴു പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments