നിയമന തട്ടിപ്പ് കേസിലെ നാലാം പ്രതി ബാസിതിനെ ചോദ്യം ചെയ്യുന്നതിനായി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
നിയമന തട്ടിപ്പ് കേസിലെ നാലാം പ്രതി ബാസിതിനെ ചോദ്യം ചെയ്യുന്നതിനായി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസം കൻ്റോൺമെൻ്റ് പൊലീസ് മഞ്ചേരിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബാസിതിനെ വിശദമായ ചോദ്യം ചെയ്യലിനായാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇതിനിടെ മുഖ്യപ്രതി അഖിൽ സജീവിനെ റിമാന്റ് ചെയ്തു. പത്തനംതിട്ട കോടതിയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കസ്റ്റഡി കാലാവധി നീട്ടേണ്ടതില്ലെന്നും മൊഴിയെടുപ്പ് പൂർത്തിയായതായും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. സ്പൈസസ് ബോർഡ് നിയമന തട്ടിപ്പ് കേസിൽ അഖിൽ സജീവിന്റെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
സ്പൈസസ് ബോർഡിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് യുവമോർച്ച നേതാവ് രാജേഷിൻ്റെ അക്കൗണ്ടിലേക്ക് അഖിൽ സജീവ് പണം അയച്ചിരുന്നു. അഖിൽ സജീവും യുവമോർച്ച നേതാവും ബിസിനസ് പങ്കാളികളാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.