നിയമസഭ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കായുള്ള ജില്ലാതല പരിശീലനം തുടങ്ങി
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്കായുള്ള ജില്ലാതല പരിശീലനം കലക്ടര്‍ സാംബശിവറാവു ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ചു. വരണാധികാരികളുടെ ജീവനക്കാര്‍, ഉപവരണാധികാരികള്‍, അവരുടെ ജീവനക്കാര്‍, ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ടൗണ്‍ ഹാളില്‍ നടക്കുന്ന പരിശീലനം തുടരും.
146 ഉദ്യോഗസ്ഥരും 13 മാസ്റ്റര്‍ ട്രെയിനര്‍മാരുമാണ് പങ്കെടുക്കുന്നത്. പെയ്ഡ് ന്യൂസ്, മീഡിയ സര്‍ട്ടിഫിക്കറ്റ് ആന്‍ഡ് മോണിറ്ററിങ് സെല്‍, സാമൂഹികമാധ്യമങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ യോഗ്യതയും അയോഗ്യതയും, തിരഞ്ഞെടുപ്പ് ചെലവുപരിശോധിക്കല്‍, വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടെണ്ണല്‍ സമയത്തെ ഐ.ടി സാധ്യതകള്‍, നാമനിര്‍ദേശപത്രികാ സൂഷ്മ പരിശോധന, സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം പിന്‍വലിക്കല്‍, പോസ്റ്റല്‍ ബാലറ്റ്, ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍, ഫലം പ്രസിദ്ധീകരിക്കല്‍, സ്വീപ്പ് വോട്ടെണ്ണല്‍ തയ്യാറെടുപ്പുകള്‍, പ്രശ്‌നബാധിത ബൂത്തുകള്‍, കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.
എ.ഡി.എം. എന്‍. പ്രേമചന്ദ്രന്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അജീഷ് കുന്നത്ത്, കോഴിക്കോട് തഹസില്‍ദാര്‍ എ എം പ്രേംലാല്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍. എ.കെ. ഷറീന തുടങ്ങിയവര്‍് നേതൃത്വം നല്‍കി