നിയാർക്ക് സമ്മർ ക്യാമ്പ് എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു
വീടുകളിൽ കുട്ടികളെ ഏത് തരത്തിൽ പരിശീലിപ്പിക്കണം, അപ്രതീക്ഷിതമായി സംഭവിക്കുന്ന പെരുമാറ്റ പ്രശ്നങ്ങൾ ഏതുതരത്തിൽ മറികടക്കണം എന്ന് ഓരോ രക്ഷകർത്താവും മനസിലാക്കുന്നതോടൊപ്പം കുട്ടികളിലെ പ്രശ്നങ്ങൾ സൂക്ഷ്മതലത്തിൽ പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട് പരിശീലന പദ്ധതികൾ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ മെയ് 2 മുതൽ 22 വരെ ‘ വേനൽ മുകുളങ്ങൾ ‘ എന്ന പേരിൽ നിയർക്ക് സമ്മർ ക്യാമ്പ് നടത്തുന്നു.
നിയാർക്കിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അമ്മമാർക്കുമായി വ്യത്യസ്ത പരിപാടികളോടെ ഒരുമാസം നീണ്ടുനിൽക്കുന്ന ഈ സമ്മർ ക്യാമ്പ് ബഹുമാന്യയായ കൊയിലാണ്ടി എംഎൽഎ ശ്രീമതി കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ സർവ്വോമുഖമായ പുരോഗതിക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിചരണവും പരിശീലനവും നൽകിവരുന്ന നമ്മുടെ പ്രദേശത്തിന്റെ അഭിമാനമാണ് നെസ്റ്റ് – നിയാർക്ക് എന്നസ്ഥാപനമെന്ന് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ എടുത്ത് പറഞ്ഞു.
നെസ്റ്റ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്തിയായ ഫായിസയുടെ ഈശ്വരപ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. നീയാർക്ക് അഡ്മിൻ മാനേജർ രശ്മി ചന്ദ്രൻ സ്വാഗതം പറഞ്ഞു. നെസ്റ്റ് ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി അധ്യക്ഷതവഹിച്ചു.
കഴിഞ്ഞ റമദാൻ മാസത്തിൽ കുവൈത്ത് ബഹ്റൈൻ തുടങ്ങിയ ചാപ്റ്ററുകൾ നീയാർക്കിന്റെ പ്രവർത്തനങ്ങളെക്കായി സമാഹരിച്ച തുക, ബഹറിൻ കമ്മിറ്റി ചെയർമാൻ കെ ടി സലിം, കുവൈത്ത് കമ്മിറ്റിയുടെ രക്ഷാധികാരി അഷ്റഫ് അൽ അമൽ എന്നിവരുടെ നേതൃത്വത്തിൽ എംഎൽഎക്ക് കൈമാറി.
പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് നെസ്റ്റ് ജനറൽ സെക്രട്ടറി ടി. കെ. യൂനുസ്, ട്രഷറർ ബഷീർ ടി പി, വൈസ് ചെയർമാൻ കൃഷ്ണൻ, ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ ഖാലിക്ക്, ഗ്ലോബൽ വൈസ് ചെയർമാൻ സാലിഹ് ബാത്ത, കെ ടി സലീം, അഷ്റഫ് അമൽ, പി.ടി.എ പ്രതിനിധി മുഹസിന എന്നിവർ സംസാരിച്ചു.
ബഹറിൻ ചാപ്റ്ററിനെ പ്രതിനിധീകരിച് ജബ്ബാർ, കുവൈത്ത് ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ഹനീഫ, ബഷീർ എ എം പി, അബ്ദുൽ മജീദ് എം എ, സവാദ്, ബഷീർ അമേത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നീയാർക്ക് സ്പെഷ്യൽ സ്കൂൾ പ്രിൻസിപാൾ നിമ്യ വി പി ചടങ്ങിന് നന്ദി പറഞ്ഞു.