LOCAL NEWS

നിയോജക മണ്ഡലത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ നടത്തിയ പ്രതിഭാ സംഗമം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: നിയോജക മണ്ഡലത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ നടത്തിയ പ്രതിഭാ സംഗമം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി. പയ്യോളി നഗരസഭാധ്യ ക്ഷൻ ഷഫീക്ക് വടക്കയിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, നഗരസഭ ഉപാധ്യക്ഷൻ കെ. സത്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ ജമീല സമദ് (തിക്കോടി), സി.കെ. ശ്രീകുമാർ (മൂടാടി), ഷീബമലയിൽ (ചെങ്ങോട്ടുകാവ് ), ജനപ്രതിനിധികളായ
അജ്നാഥ് കാച്ചിയത്ത്, ഇ.കെ. അജിത്ത്, നിജില പറവ ക്കൊടി, സുധാകരൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ
ടി.കെ. ചന്ദ്രൻ, വി.വി. സുധാകരൻ, അഡ്വ. എസ്. സുനിൽ മോഹൻ, ജയ്കിഷ്, വി.പി. ഇബ്രാഹിം കുട്ടി, സുരേഷ് മേലേപ്പുറത്ത്, ടി.കെ. രാധാകൃഷ്ണൻ, കെ.ടി.എം. കോയ, എം. റഷീദ്, ടി.എൻ.കെ. അബ്ദുള്ള എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button