സ്വാതന്ത്ര്യ സമരസ്മൃതികളുയർത്തി ചിത്ര പ്രദർശനം


കീഴരിയൂർ:  സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കീഴരിയൂർ ബോംബ് കേസ് സ്മാരക സ്തൂപത്തിനു സമീപം സ്വതന്ത്ര്യസമര നായകരുടെയും സംഭവങ്ങളുടേയും ചിത്രപ്രദർശനം നടന്നു. ചിത്രകാരൻ ശ്രീനി പാലേരി വാട്ടർ കളറിൽ തയ്യാറാക്കിയ 250 ചിത്രങ്ങളാണ് പ്രദർശനത്തിനു വെച്ചത്.നിരവധി വിദ്യാർത്ഥികൾ പ്രദർശനം കാണാനെത്തിയിരുന്നു. ശ്രീനി പാലേരി, ബാലൻ നടുക്കണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!