നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ടത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഒരു വീടിന്റെ നിർമാണ പ്രവർത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് നിഷാന്ത് കൂടുതൽ ആഴത്തിലേക്ക് പോകുകയായിരുന്നു.
അഗ്നിശമന സേന- പൊലീസ് അംഗങ്ങളുടെ മൂന്ന് മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാനായത്. രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
ഫയർഫോഴ്സും പൊലീസുമെത്തി നടത്തിയ രക്ഷാ ശ്രമത്തെ തുടർന്ന് നിഷാന്തിന്റെ അരഭാഗത്തിന് മുകളിൽ വരെ ഉളള ഭാഗത്തെ മണ്ണ് പൂർണമായും നീക്കി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കിയത്. കൂടുതൽ മണ്ണ് ഇടിയാനുള്ള സാഹചര്യം കണക്കിലെടുത്ത് അതീവ ശ്രദ്ധയോടെ ആണ് മണ്ണ് നീക്കിയത്. രക്ഷാ പ്രവർത്തകരോട് സംസാരിക്കുന്ന അവസ്ഥയിലായി സുശാന്ത്. മണ്ണിനടിയിൽ കിടന്ന സമയം ഓക്സിജൻ നൽകിയിരുന്നു.