Design
നിറം മാത്രം നോക്കി ഫൗണ്ടേഷനും, വസ്ത്രങ്ങളും ആഭരണങ്ങളും തെരഞ്ഞെടുക്കല്ലേ

എത്ര ശ്രദ്ധിച്ച് തെരഞ്ഞെടുത്ത ഫൗണ്ടേഷനും, വസ്ത്രങ്ങളും, ആഭരണങ്ങളും പിന്നീട് പരിപൂര്‍ണ്ണ തൃപ്തി തരാത്തതായി തോന്നിയിട്ടില്ലേ ? മണിക്കൂറുകള്‍ ചെലവിട്ട് വാങ്ങിയ ഫൗണ്ടേഷനും, ലിപ്സ്റ്റിക്കും പിന്നീട് വെച്ചുകെട്ടലുകളായി തോന്നി വലിച്ചെറിയാന്‍ തോന്നിയതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. സ്‌ക്കിന്‍ ടോണ്‍ അഥവാ പുറമേ കാണുന്ന നിറം മാത്രം നോക്കി ഇവ തെരഞ്ഞെടുക്കുമ്പോഴാണ് ഈ പ്രശ്‌നം ഉദിക്കുന്നത്.
ടോണും,അണ്ടര്‍ ടോണും
ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ അല്ലെങ്കില്‍ പുറമേ കാണുന്ന നിറമാണ് സ്‌ക്കിന്‍ ടോണ്‍. ഇതനുസരിച്ച് നമ്മള്‍ ആള്‍ക്കാരെ വെളുത്തവര്‍ (ഫെയര്‍),ഇരുനിറമുള്ളവര്‍ (മീഡിയം), ഇരുണ്ട നിറമുള്ളവര്‍ (ഡീപ്പ് ) എന്നിങ്ങനെ വിളിക്കുന്നു. എന്നാല്‍ ഇതിനു പുറമേ അണ്ടര്‍ ടോണ്‍ അഥവാ ചര്‍മ്മത്തിനു താഴെ കാണുന്ന നിറം കൂടി പരിഗണിച്ചാവണം മേക്ക് അപ് സാധനങ്ങളും, വസ്ത്രങ്ങളും, ആഭരണങ്ങളും തെരഞ്ഞെടുക്കേണ്ടതെന്ന് സൗന്ദര്യ വിദഗ്ധര്‍ പറയുന്നു. കൂള്‍, വാം,ന്യൂട്രല്‍ എന്നിങ്ങനെയാണ് വിവിധതരം അണ്ടര്‍ടോണുകള്‍. ഇതില്‍ തന്നെ പലതരത്തിലുള്ള സ്‌ക്കിന്‍ ടോണ്‍ / അണ്ടര്‍ടോണ്‍ കോമ്പിനേഷനുള്ള
മൂന്ന് തരം അണ്ടര്‍ ടോണുകള്‍
കണങ്കയ്യിലോ, ഞരമ്പുകള്‍ തെളിഞ്ഞു കാണുന്ന ശരീരഭാഗങ്ങളിലോ നോക്കിയാല്‍ അണ്ടര്‍ ടോണ്‍ മനസിലാക്കാനാവും. ഇവിടെ പിങ്ക്, നീല, അല്ലെങ്കില്‍ പര്‍പ്പിള്‍ നിറമാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ ‘കൂള്‍’ വിഭാഗത്തില്‍ പെടുന്നു. എന്നാല്‍ മഞ്ഞ, പച്ച, പീച്ച് നിറങ്ങളാണെങ്കില്‍ അണ്ടര്‍ടോണ്‍ ‘വാം’ ആണ്. ഇതു രണ്ടും അല്ല അഥവാ അതിന്റെയൊരു മിശ്രണം ആണെങ്കിലോ അവര്‍ ന്യൂട്രല്‍ വിഭാഗത്തില്‍ പെടുന്നു
മുഖത്തോട് ചേര്‍ന്ന് ഒരു പ്ലെയിന്‍ വെള്ളക്കടലാസ് പിടിക്കുക. നിങ്ങളുടെ നിറം മഞ്ഞയായി തോന്നുന്നെങ്കില്‍ വാം അണ്ടര്‍ടോണ്‍ എന്നു പറയാം. ചര്‍മ്മത്തിന് പിങ്ക് നിറം തോന്നുന്നെങ്കില്‍ കൂള്‍ അണ്ടര്‍ ടോണും, രണ്ടും ചേര്‍ന്ന നിറമെങ്കില്‍ ന്യൂട്രല്‍ അണ്ടര്‍ ടോണുമായിരിക്കും. കൂള്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പിങ്ക് എടുത്തു നില്‍ക്കുന്ന ഫൗണ്ടേഷനും , വാം അണ്ടര്‍ ടോണുള്ളവര്‍ക്ക് യെല്ലോ ടോണ്‍ കൂടുതലുള്ള ഫൗണ്ടേഷനുമാണ് യോജിക്കുക. നല്ല വെളിച്ചത്തിലായിരിക്കണം ആ ഫൗണ്ടേഷന്‍ ടെസ്റ്റ് നടത്തേണ്ടത്.
സ്വര്‍ണ്ണാഭരണങ്ങളോ, സ്വര്‍ണ്ണ നിറമുള്ള ആഭരണങ്ങളോ ഉപയോഗിക്കുന്നത് വാം വിഭാഗത്തിന്റെ ഭംഗിയേറ്റും. എന്നാല്‍ വെള്ളിയും, വെള്ളി നിറമുള്ള ആഭരണങ്ങളും കൂടുതല്‍ ഇണങ്ങുന്നത് കൂള്‍ ടോണുകാര്‍ക്കായിരിക്കും.
വസ്ത്രങ്ങളുടെ കാര്യമെടുത്താലോ …മഞ്ഞ, മഞ്ഞയുടെ ഷേഡുകള്‍, ഓറഞ്ച് , പച്ച നിറങ്ങളായിരിക്കും വാം വിഭാഗത്തെ തിളങ്ങാന്‍ സഹായിക്കുന്നത്. കൂള്‍ വിഭാഗത്തിന് നീല, പര്‍പ്പിള്‍ , പിങ്ക് ഇവയുടെ വിവിധ ഷേഡുകള്‍ എന്നിവ നന്നായി ഇണങ്ങും.
കൂടുതല്‍ ഷേഡുകളുള്ള ഫൗണ്ടേഷന്‍ ബ്രാന്‍ഡുകള്‍ ടെസ്റ്റ് ചെയ്തു നോക്കിയാല്‍ കൃത്യമായി ചേരുന്നത് തിരഞ്ഞെടുക്കാനാവും. ജിയോര്‍ജിയോ അര്‍മാനി ല്യൂമിനസ് സില്‍ക്കി ഫൗണ്ടേഷന്‍, മേബേലൈന്‍ ന്യൂയോര്‍ക്ക് ഫിറ്റ് മി മാറ്റ് പ്ലസ് ഫൗണ്ടേഷന്‍, എപിഡിജി ലോങ് വെയര്‍ ലിക്വിഡ് പിഗ്മെന്റ്‌സ്, ബോബി ബ്രൗണ്‍ സ്‌ക്കിന്‍ ലോങ് വെയര്‍ വെയിറ്റ്‌ലെസ് ഫൗണ്ടേഷന്‍ എസ്പിഎഫ് 15 , കവര്‍ എഫ് എക്‌സ് പവര്‍ പ്ലേ ഫൗണ്ടേഷന്‍, ഫെന്റി ബ്യൂട്ടി പ്രോ ഫില്‍ട്ടേഴ്‌സ് സോഫ്റ്റ് മാറ്റ് ലോങ് വെയര്‍ ഫൗണ്ടേഷന്‍, ഔവര്‍ ഗ്ലാസ് വാനിഷ് സീംലെസ് ഫിനിഷ് ഫൗണ്ടേഷന്‍ സ്റ്റിക്ക് , ഹുഡാ ബ്യൂട്ടി ഫോക്‌സ് ഫില്‍ട്ടര്‍ ഫൗണ്ടേഷന്‍,മേക്ക് അപ് ഫോര്‍ എവര്‍ അള്‍ട്രാ എച്ച്ഡി ഇന്‍വിസിബിള്‍ കവര്‍ ഫൗണ്ടേഷന്‍ എന്നിവയ്ക്ക് 30 മുതല്‍ 40 വരെ ഷേഡുകളുണ്ട്. ഇവയില്‍ നിന്ന് അനുയോജ്യമായത്
Comments