നിർമ്മാണ ജോലികൾ പൂർത്തിയാവുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ്
നിർമ്മാണ ജോലികൾ പൂർത്തിയാവുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ്.ഇന്റഗ്രൽ കോച്ച് ഫാക്ടറിയും (ഐസിഎഫ്) ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎൽ) സംയുക്തമായി നിർമിക്കുന്ന കോച്ചുകളുടെ ചിത്രങ്ങളാണ് മന്ത്രി പുറത്തുവിട്ടത്. കുറഞ്ഞ ചിലവിൽ അത്യാഡംബര യാത്ര ഉറപ്പുവരുത്തുന്നതാണ് പുതിയ വന്ദേഭാരതിലെ സൗകര്യങ്ങളെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങൾ.
16 കോച്ചുകളുള്ള ട്രെയിൻ പൂർണമായും എസി ആയിരിക്കും. 11 ത്രീ-ടയർ, നാല് ടു-ടയർ, ഒരു ഫസ്റ്റ് ക്ലാസ് എന്നിങ്ങനെയായിരിക്കും കോച്ചുകൾ ഉണ്ടാകുക. നിലവിൽ വന്ദേഭാരത് ട്രെയിനുകളിൽ ഉള്ള മറ്റു സൗകര്യങ്ങളെല്ലാം സ്ലീപ്പർ കോച്ചുകളിലും ലഭ്യമായിരിക്കും. അടുത്ത വർഷം ഫെബ്രുവരിയോടെ നിർമ്മാണം പൂർത്തിയാകുന്ന വന്ദേഭാരതിന്റെ ആദ്യ സർവ്വീസ് ന്യൂഡൽഹി-വാരണാസി റൂട്ടിലായിരിക്കും നടത്തുകയെന്നാണ് വിവരം.