KOYILANDILOCAL NEWS

നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു

പൊതുജനങ്ങൾക്ക് അവശ്യമരുന്നുകൾ ന്യായവിലയിൽ ലഭ്യമാക്കാൻ മേപ്പയ്യൂർ കോ. ഓപ്പ്. ടൗൺ ബാങ്ക് കുരുടി മുക്കിൽ ആരംഭിച്ച നീതിമെഡിക്കൽ സ്റ്റോർ പേരാമ്പ്ര നിയോജകമണ്ഡലം എം എൽ എ ശ്രീ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം സുഗതൻ മാസ്റ്റർ അദ്ധ്യക്ഷനായി.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ ടി രാജൻ ആദ്യവിൽപന നടത്തി. ബാങ്ക് പ്രസിഡണ്ട്  കൂവല ശ്രീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാങ്ക് സെക്രട്ടറി  കെ ജി ബിജുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

ആശംസകൾ അർപ്പിച്ച് ബ്ലോക്ക് മെമ്പർ  രജില എൽ വി, അരിക്കുളം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എൻ എം ബിനിത,മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  സുനിൽ വടക്കയിൽ, കെ എം അമ്മത്, സി കെ നാരായണൻ മാസ്റ്റർ, കെ കുഞ്ഞിരാമൻ, വി എം ഉണ്ണി, കെ രാജീവൻ, രാജൻ മാസ്റ്റർ ഇ, സി രാമദാസ്, മുഹമ്മദ് ആവള, പ്രദീപൻ കണ്ണമ്പത്ത്, കെ എം ശങ്കരൻ, കെ എം സത്യാന്ദ്രൻ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് വി മോഹനൻ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button