KERALA
പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
പെരുമ്പാവൂര്‍ വട്ടകാട്ടുപടിക്ക് സമീപം എം.സി.റോഡില്‍ അയ്യമ്പുഴയില്‍ നിന്നും പുല്ലുവഴിയിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. ആർക്കും പരുക്കില്ല.
ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിൽ നിന്നും പുക വരുന്നത്ത് കണ്ട ഡ്രൈവർ ധനേഷ് പുറത്തിറങ്ങി നോക്കി, ഈ സമയത്ത് തീ പടരുകയും ആളിക്കത്തുകയുമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പിടിച്ചത്. അയ്യമ്പുഴ സ്വദേശി ധനേഷ് മoത്തിപറമ്പിൽ എന്നയാളുടേതാണ് കാര്‍. കാർ പൂർണമായും കത്തി നശിച്ചു.
Comments