KOYILANDILOCAL NEWS
നെല്ല്യാടി നാഗകാളി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്ര മഹോത്സവത്തിനും നാഗപ്പാട്ടിനും കൊടിയേറി, തന്ത്രി ഏളപ്പില ഇല്ലത്ത് ഡോ ശ്രീകുമാരൻ നമ്പൂതിരിപ്പാടും, ക്ഷേത്ര മേൽശാന്തി ജ്യോതികുമാറും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ഫെബ്രുവരി 27 മുതൽ മാർച്ച് അഞ്ച് വരെയാണ് ഉത്സവം. ഫെബ്രുവരി 27,28, മാർച്ച് ഒന്ന് തിയ്യതികളിലാണ് നാഗപ്പാട്ട്.
മാർച്ച് 2 ന് പ്രാദേശിക കലാകാരന്മാർ അവതരപ്പിക്കുന്ന കലാസന്ധ്യ, മൂന്നാം തിയ്യതി ഗാനമേള, നാലിന് ഇളനീർക്കുല വരവുകളും താലപ്പൊലിയും. അഞ്ചാം തിയ്യതിയിലെ നാഗത്തിന് കൊടുക്കൽ ചടങ്ങോടെ ഉത്സവം സമാപിക്കും.
Comments