LOCAL NEWS

നേതാക്കൾക്കെതിരെ കള്ളക്കേസെടുത്ത് കോൺഗ്രസ്സ് മുക്ത ഭാരതം സൃഷ്ടിക്കാമെന്ന് സ്വപ്നം കാണേണ്ടന്ന് സത്യൻ കടിയങ്ങാട്

മേപ്പയ്യൂർ: കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ഇ.ഡിയെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് കോൺഗ്രസ്സ് മുക്ത ഭാരതം മോഡിയും ബി.ജെ.പി.യും സ്വപ്നം കാണണ്ടെന്ന് കെ.പി.സി.സി.സെക്രട്ടറി സത്യൻ കടിയങ്ങാട് പ്രസ്താവിച്ചു. രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര സർക്കാർ കള്ളക്കേസെടുക്കുന്ന നടപടിക്കെതിരെയും എ.ഐ സി.സി ആസ്ഥാനത്തെ പോലീസ് അതിക്രമത്തിനെതിരെയും മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫീസ് ധർണ്ണ മേപ്പയ്യൂരിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.പി.വേണുഗോപാൽ അദ്ധ്യക്ഷനായി.ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ ഇ.അശോകൻ, രാജേഷ് കീഴരിയൂർ ,സി.എം.ബാബു, മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, ശ്രീധരൻ കണ്ണമ്പത്ത്, യു.എൻ മോഹനൻ, ചുക്കോത്ത് ബാലൻ നായർ ,എം .പി .ബാലൻ, രമേശ് മനത്താനത്ത്, സവിത നിരത്തിന്റെ മീത്തൽ, കെ.എം.ശ്യാമള എന്നിവർ പ്രസംഗിച്ചു. ഇടത്തിൽ ശിവൻ, പി.കെ.ബാലകൃഷ്ൻനമ്പ്യാർ, ഒ.കെ ചന്ദ്രൻ ,അഷ്റഫ് മാസ്റ്റർ കെ., പട്ടയാട്ട് അബ്ദുല്ല, കെ.ബാബു മാസ്റ്റർ, കെ.പി.രാമചന്ദ്രൻ ,,ഷബീർ ജന്നത്ത്, ആന്തേരി ഗോപാലകൃഷ്ണൻ, അനസ്സ് കാരയാട്, ലതേഷ് പുതിയേടത്ത്, എം.പി.കുഞ്ഞികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button