Uncategorized

പച്ചക്കറി വില കുതിച്ചുയരുന്നു

ഓണവിപണി സജീവമാകാനിരിക്കെ സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. പച്ചക്കറിക്ക് മുപ്പത് രൂപ വരെ വില ഉയര്‍ന്നു. 

ഓണം മുന്നില്‍ കണ്ട് പച്ചക്കറി കൃഷിയിറക്കിയ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് കനത്ത മഴ തിരിച്ചടിയായി. ഓണവിപണിയിലേക്ക് നാടന്‍ പച്ചക്കറികളുടെ വരവ് കുറഞ്ഞു. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമുണ്ടായ അപ്രതീക്ഷിത മഴ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവും ഗണ്യമായി കുറച്ചു.

മാങ്ങ, നാരങ്ങ, ഏത്തക്കായ. ഇഞ്ചി എന്നിവയ്‌ക്കെല്ലാം നൂറുരൂപയ്ക്കടുത്താണ് വില. കാബേജ്, ക്യാരറ്റ് അടക്കമുള്‌ള പച്ചക്കറികള്‍ക്ക് ഇപ്പോള്‍ കിലോയ്ക്ക് 60രൂപയാണ് വില. തിരുവോണമടുക്കുന്നതോടെ വില ഉയരും.പച്ചമുളകിന്റെ വില 30ല്‍ നിന്ന് 70ലേക്ക് ഉയര്‍ന്നിരുന്നു. വറ്റല്‍ മുളക് 260ല്‍ നിന്ന് 300 ആയി. തക്കാളി, വെണ്ടയ്ക്ക, സവോള എന്നിവയുടെ വില കാര്യമായി കൂടിയിട്ടില്ല. 

എന്നാല്‍ കടകളിലെല്ലാം പൊതുവേ സ്റ്റോക്ക് കുറവാണെങ്കിലും ഓണത്തിന്റെ തിരക്ക് നേരത്ത തുടങ്ങിയെന്നും വ്യാപാരികള്‍ പറയുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button