LOCAL NEWS

പച്ചത്തുരുത്ത്  കെഎംസിടി പോളി ടെക്‌നിക്കിലും

ഹരിതകേരളം മിഷന്റെയും കെ.എം.സി.ടി പോളി ടെക്നിക്ക് കോളേജ് എൻ.സി.സി യൂണിറ്റിന്റെയും  സംയുക്താഭിമുഖ്യത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പൽ സി. ഉദയൻ, ഹരിതകേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.പ്രകാശ് എന്നിവർ ചേർന്ന് തൈ നടൽ കർമ്മം നിർവഹിച്ചു. പച്ചതുരുത്ത്‌ നിർമാണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രിൻസിപ്പൽ സി. ഉദയൻ വിദ്യാർഥികളുമായി പങ്കുവെച്ചു. ചടങ്ങിൽ ഹരിതകേരളം ജില്ലാ മിഷൻ കോ.ഓർഡിനേറ്റർ പി.പ്രകാശ് പച്ചത്തുരുത്ത്‌ പരിപാലനത്തെയും തുടർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. എൻ.സി.സി ഓഫീസർ ലഫ്റ്റണന്റ് സി.എസ് അമൽജിത്തിന്റെ പ്രത്യേക  താൽപര്യ പ്രകാരമാണ് കോളേജിൽ ഈ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹരിതകേരളം മിഷനുമായി ചേർന്ന് ഗ്രീൻ പ്രോട്ടോക്കോൾ, ജലസംരക്ഷണം, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. വേപ്പ്, ലക്ഷ്മി തരു, ഗന്ധരാജൻ, അയ്യപ്പാന, പനിക്കൂർക്ക, കറിവേപ്പില, അശോകം, ഇലഞ്ഞി, നരകം, മാവ്, പ്ലാവ്, ബുദ്ധബാംബു തുടങ്ങീ 60 ഓളം വ്യത്യസ്ത ഇനം തൈകളാണ് നട്ടത്.
പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ച ജില്ലയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കെ.എം.സി.ടി പോളി ടെക്നിക്ക്. പദ്ധതിയുമായി ബന്ധപ്പെട്ട് ജൂൺ മുതൽ ആരംഭിച്ച പ്രവർത്തനങ്ങളുടെ ഫലമായാണ് 15 സെന്റ് സ്ഥലത്ത് പച്ചത്തുരുത്ത് യാഥാർഥ്യമായത്. കോളേജിലെ 30 കേരള ബറ്റാലിയൻ എൻ.സി.സി കോഴിക്കോട് യൂണിറ്റിലെ 60 ഓളം വിദ്യാർത്ഥികളാണ് പച്ചത്തുരുത്ത്‌ പദ്ധതി സാക്ഷാത്കരിക്കാൻ  മുന്നോട്ടുവന്നത്.
വിദ്യാർത്ഥികളുടെ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. എൻ.എസ്.എസ് കോർഡിനേറ്റർ പി.ജിതേവ് പരിപാടിക്ക് ആശംസകൾ അറിയിച്ചു. ഹരിതകേരളം മിഷൻ ആർ.പി മാരായ  രാജേഷ്.എ, ഉനൈസ് എം.എ.,  വൈ.പി സിനി. പി.എം, എൻ. സി. സി  കേഡറ്റുകളയാ വിഷ്ണു. കെ, ഉണ്ണിമായ, വിഷ്ണുപ്രഭ എന്നിവർ പങ്കെടുത്തു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button