Uncategorized

പടക്കവുമായി തീവണ്ടിയിൽ കയറിയാൽ മൂന്നുവര്‍ഷംവരെ തടവുശിക്ഷയും പിഴയും; സുരക്ഷ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി റെയിൽവേ

കോഴിക്കോട്: എലത്തൂർ ട്രെയിൽ തീവെപ്പ് സംഭവത്തെ തുടർന്ന് സുരക്ഷ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി റെയിൽവേ അധികൃതർ രംഗത്ത്. നിലവിൽ, വിഷുക്കാലമെത്തി പടക്കക്കച്ചവടം സജീവമായതോടെ മുന്നറിയിപ്പുമായി റെയില്‍വേ രംഗത്തെത്തിയിരികുകയാണ്. തീവണ്ടിവഴി പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്തരുത്.

പിടിക്കപ്പെട്ടാല്‍ മൂന്നുവര്‍ഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണിത്.ഈ വിഷയത്തില്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവൽകരണവും പരിശോധനയും ആര്‍.പി.എഫ്. നേതൃത്വത്തില്‍ ശക്തമാക്കി. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന.

സാധാരണ വിഷുക്കാലത്ത് കുടുംബങ്ങള്‍ ഉള്‍പ്പെടെ ഹ്രസ്വദൂരയാത്രയില്‍ പടക്കങ്ങളും മത്താപ്പൂ ഉള്‍പ്പെടെയുള്ളവയും വാങ്ങി തീവണ്ടിയില്‍ യാത്രചെയ്യാറുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലയിൽ നിന്നുള്ളവർ പ്രധാനമായും മാഹിയിലെ പടക്ക വിപണിയിൽ നിന്നും വാങ്ങി ട്രെയിൽ വഴിയാണ് നാട്ടിലെത്തിക്കാറുള്ളത്. മാഹിയില്‍ പൊതുവെ പടക്കങ്ങള്‍ക്ക് വിലക്കുറവായതിനാലാണീ പ്രവണത.

ഇതുപോലെ കോയമ്പത്തൂര്‍, തിരുപ്പൂര്‍ ഭാഗങ്ങളില്‍നിന്നൊക്കെ പടക്കങ്ങള്‍ വിലക്കുറവില്‍ ലഭിക്കും. തീവണ്ടിവഴി ഇവ കേരളത്തിലേക്ക് കടത്തുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ പടക്കത്തിൽ നിന്നും തീപ്പിടിത്തമുണ്ടായാല്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കും. റെയില്‍വേ ആക്ട് 164-ാം വകുപ്പുപ്രകാരം അപകടം ഉണ്ടാക്കുന്ന വസ്തുക്കള്‍ തീവണ്ടിവഴി കൊണ്ടുപോകുന്നത് ഗൗരവകരമായ കുറ്റമാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button