പട്ടാമ്പിയില്‍ ഗൃഹനാഥന് കുത്തേറ്റ് മരിച്ചു
പട്ടാമ്പിയില്‍ ഗൃഹനാഥന് കുത്തേറ്റ് മരിച്ചു. വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് നെല്ലായ സ്വദേശിയായ അക്രമി അബ്ബാസിന്റെ വീട്ടിലെത്തിയത്. അബ്ബാസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അബ്ബാസ് വിവാഹ ബ്രോക്കറാണ്. വിവാഹം ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.
തന്റെ കൈയിൽ നിന്ന് അബ്ബാസ് കൈപ്പറ്റിയ പണം തിരികെ വാങ്ങാനെന്ന് പറഞ്ഞ്, നെല്ലായ മഞ്ചക്കല്ലിൽ നിന്ന് ഓട്ടോവിളിച്ചാണ് പ്രതി അബ്ബാസിന്റെ വീട്ടിലെത്തിയത്. തുടർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി സംസാരിച്ച ശേഷം കുത്തിക്കൊല്ലുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചെര്‍പ്പുളശ്ശേരി മഞ്ചക്കല്ല് സ്വദേശി മുഹമ്മദാലിയെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.