CRIME

പതിനൊന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്ന്‌ വ്യാപാരിയെ കസ്‌റ്റഡിയില്‍ എടുത്ത്‌ തെളിവെടുപ്പ്‌ നടത്തി

വടകര: പതിനൊന്നുകാരനെ കടയില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലുള്ള വ്യാപാരിയെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്ത്‌ തെളിവെടുപ്പ്‌ നടത്തി. മയ്യന്നൂര്‍ സ്വദേശിയായ വലിയ പറമ്പത്ത്‌ കുഞ്ഞമ്മദിനെയാണ്‌ വടകര ക്യൂന്‍സ്‌ റോഡില്‍ എ ജെ ബിസിനസ്‌ സെന്ററിലെ കടയില്‍ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തിയത്‌ .വടകര എസ്‌ ഐ മനീഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌.
കോഴിക്കോട്‌ പോക്‌സോ കോടതിയിയാണ്‌ പ്രതിയെ ഒരു ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു നല്‍കിയത്‌ .കഴിഞ്ഞ ദിവസം ഈ കടയുടെ തൊട്ടടുത്ത സ്‌ഥാപനത്തില്‍ വന്ന കുട്ടിയെ സൈക്കിള്‍ കാണിച്ചു തരാമെന്നുവിശ്വസിപ്പിച്ച്‌ പ്രതിയുടെ കടയുടെ ഉള്ളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ്‌ പരാതി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button