CRIME
പത്തനംതിട്ടയിൽ വയോധികയെ കൊലപ്പെടുത്തി ; സഹായി പിടിയിൽ
പത്തനംതിട്ട> പത്തനംതിട്ട കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹായിയായ തമിഴ്‌നാട് സ്വദേശി മയില്‍സ്വാമിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ് രക്ഷ്‌തം വാർന്ന നിലയിൽ വീട്ടിലെ സ്വീകരണമുറിയിലാണ് മൃതദേഹം കണ്ടത്. വീട്ടില്‍ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല
കൊലപാതക വിവരം മയില്‍സ്വാമി പേപ്പറില്‍ എഴുതി പത്രത്തിനൊപ്പം അയല്‍വീട്ടില്‍ നല്‍കുകയായിരുന്നു. ജാനകിയെ കൊലപ്പെടുത്തിയെന്നാണ് പേപ്പറില്‍ എഴുതിയിരുന്നത്. കത്ത് കണ്ടവരാണ് പോലീസില്‍ വിവരമറിയിച്ചത്.മയിൽസ്വാമിക്കൊപ്പം മറ്റൊരു സഹായിയും ഉണ്ടായിരുന്നു. ഇയാൾക്കായി അന്വേഷണം തുടങ്ങി.
Comments