DISTRICT NEWS
പനമരം പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ എലിസബത്തിനെ കാണാതായി
പനമരം പോലീസ് സ്റ്റേഷനിലെ എഎസ് എച്ച് ഒയായ കെ എ. എലിസബത്തിനെ കാണാതായെന്ന സബ് ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ചയാണ് എലിസബത്തിനെ കാണാതായത്.
തിങ്കളാഴ്ച രാവിലെ കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപമുള്ള ഒരു പൊതുമേഖലാ ബാങ്കിന്റെ എ ടി എം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി വൈകിയും അവരുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Comments