മ​ണ​ല്‍​വാ​ര​ല്‍ നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​രു​ത്: ഇ​രു​വ​ഞ്ഞി സം​ര​ക്ഷ​ണ​ സ​മി​തി

കോഴിക്കോട്: ന​ദി​ക​ളി​ലെ മ​ണ​ല്‍​വാ​ര​ല്‍ നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​രു​തെ​ന്ന് ഇ​രു​വ​ഞ്ഞി സം​ര​ക്ഷ​ണ​സ​മി​തി ക​ണ്‍​വീ​ന​ര്‍ ഒ.​സി. മു​ഹ​മ്മ​ദ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ​ല്‍​വാ​ര​ല്‍ മൂ​ലം സം​സ്ഥാ​ന​ത്തെ ന​ദി​ക​ള്‍ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. പ്ര​ള​യ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് മ​ണ​ല്‍ വാ​ര​ല്‍ പു​ന​രം​രാം​ഭി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന മാ​ഫി​യ​യ്ക്കെ​തി​രേ ബോധവത്കരണം ന​ട​ത്തും.
എ​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍​ക്കും ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും സം​ര​ക്ഷ​ണ​സ​മി​തി​ നി​വേ​ദ​നം ന​ല്‍​കും. മ​ണ​ല്‍​ഖ​ന​ന​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാട്ടുന്ന മി​ഴി​യ​ട​യും മു​മ്പേ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശിപ്പിക്കുമെന്നും അദ്ദേഹം അ​റി​യി​ച്ചു.

Comments

COMMENTS

error: Content is protected !!