പനിക്കൂർക്ക എന്ന താളിന്റെ നാൾവഴി
ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക ([English: Plectranthus amboinicus) അഥവാ ഞവര. കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ് ശാസ്ത്രീയനാമം. “കർപ്പൂരവല്ലി“, “കഞ്ഞിക്കൂർക്ക” “നവര” എന്നും പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും.
ആയുർവേദത്തിൽ പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ കഫത്തിന് നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. ഗൃഹവൈദ്യത്തിൽ, ചുക്കുക്കാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. മൂത്രവിരേചനത്തിനു നല്ലതാണിത് പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി,ജലദോഷം,ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും.പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക.വലിയ രസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു,
ലോകത്തിൽ പല ഭാഗത്തും ഈ ഔഷധസസ്യത്തെ കുറിച്ചുള്ള ഗവേഷണങ്ങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല