KOYILANDILOCAL NEWS
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ വിദ്യാലയങ്ങളിൽ ഇടവിള കൃഷിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആന്തട്ട ഗവ യു പി സ്കൂളിൽ നടന്നു
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ വിദ്യാലയങ്ങളിൽ ഇടവിള കൃഷിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആന്തട്ട ഗവ. യു.പി സ്കൂളിൽ നടന്നു. ചേമ്പ്, ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് അമ്മ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് സ്കൂൾ ലീഡർ നീഹാർ ഹരിദാസിന് വിത്തുകിറ്റ് കൈമാറി.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ, കൃഷി അസിസ്റ്റൻഡ് ഡയരക്ടർ ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ടി.എം കോയ , കെ. ജീവാനന്ദൻ ,ഷീബ ശ്രീധരൻ , ഇ.കെ. ജുബീഷ് , മൊയ്തീൻ കോയ , പ്രധാനധ്യാപകൻ എം.ജി. ബൽരാജ് എന്നിവർ പ്രസംഗിച്ചു.
Comments