CRIMEUncategorized

പയ്യോളിയിൽ നാലംഗ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി റോഡ് സൈഡിൽ ഉപേക്ഷിച്ച് കടന്നു

 

പയ്യോളിയിൽ നാലംഗ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി റോഡ് സൈഡിൽ ഉപേക്ഷിച്ച് കടന്നുപയ്യോളിയിൽ നാലംഗ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി റോഡ് സൈഡിൽ ഉപേക്ഷിച്ച് കടന്നു. പേരാമ്പ്ര പൈതോത്ത് വളയംകണ്ടത്ത് ജിനീഷിനെയാണ് ക്വട്ടേഷൻ സംഘം മർദ്ദിച്ച് അവശനാക്കിയത്.

പയ്യോളി പേരാമ്പ്ര റോഡിലൂടെ ജീവൻ രക്ഷാർഥം ഓടിയ യുവാവ് അവശനായി വീണതോടെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ നെല്ല്യേരി മാണിക്കോത്ത് ആയിരുന്നു സംഭവം. പയ്യോളി കുഞ്ഞാണ്ടി റോഡിലാണ് യുവാവിനെ കാറിൽ നിന്നും മർദിച്ചവശനാക്കി ഉപേക്ഷിച്ചത്.തുടർന്ന് മേലാസകലം രക്തത്തിൽ മുങ്ങി, അവശനായി നിലവിളിച്ചോടുന്ന യുവാവിനെ കണ്ട് നാട്ടുകാരും പിന്നാലെ പോവുകയായിരുന്നു. അക്രമികൾ പിന്നിലുണ്ടെന്ന ഭയത്തിൽ സമീപത്തെ വീടുകളിലേക്ക് ഓടിക്കയറിയെങ്കിലും സുരക്ഷിതമല്ലെന്ന തോന്നലിൽ വീണ്ടും ഓടുകയായിരുന്നു. നെല്ലേരി മാണിക്കോത്ത് ക്ഷേത്രത്തിന് സമീപമെത്തിയതോടെ തളർന്ന് വീണു.

തുടർന്ന്, നാട്ടുകാർ പയ്യോളി പോലീസിനെ വിവരമറിയിച്ചു. സി ഐ കെ സി സുഭാഷ് ബാബുവിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. ധന ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നമാണ് കാരണമെന്ന് കരുതുന്നു.

        സുഹൃത്തുമായി ബന്ധപ്പെട്ട് വിദേശത്തുണ്ടായ ധന ഇടപാടിൻ്റെ ഭാഗമായുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇവർക്കടുത്ത് എത്തിയത്. തുടർന്ന്, നാലംഗ സംഘം കാറിലേക്ക് ക്ഷണിക്കുകയും കാറിൽ കയറുകയും ചെയ്തു. തുടർന്ന് ഭീകരമായ മർദ്ദനമായിരുന്നു. ബിയർ കുപ്പി കൊണ്ട് തലക്കടിച്ചു. അവശനായതിനെ തുടർന്ന് പയ്യോളി കുഞ്ഞാണ്ടി റോഡിൽ ഉപേക്ഷിച്ചു. ഇവിടെ വെച്ചും മർദ്ദനമുണ്ടായി. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button