KOYILANDILOCAL NEWS
പയ്യോളിയിൽ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞുതാഴ്ന്നു
പയ്യോളി: വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞുതാഴ്ന്നു. നെല്ലിയേരി മാണിക്കോത്ത് കൃഷ്ണ കൃപയിൽ ഉണ്ണികൃഷ്ണ പണിക്കരുടെ വീട്ടുവളപ്പിലെ ആറ് വർഷം പഴക്കമുള്ള കിണറാണ് ശനിയാഴ്ച പുലർച്ചെ 5.30 ഇടിഞ്ഞത്. യോടെയാണ് സംഭവം.
വൻ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കിണർ ഇടിഞ്ഞത് ശ്രദ്ധയിൽ പെട്ടത്. മോട്ടോർ പമ്പ് സെറ്റ് കിണറിലകപ്പെട്ടു. കിണറിന് അടുത്തായി നിർത്തിയിട്ട കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകട കാരണം വ്യക്തമായിട്ടില്ല.
Comments