KOYILANDILOCAL NEWS
പയ്യോളി ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ പൂന്തോട്ടം നിർമ്മിച്ച് നൽകി
പയ്യോളി : പയ്യോളി ഹൈസ്കൂളിനായി പൂർവ്വ വിദ്യാർത്ഥികൾ മനോഹരമായ പൂന്തോട്ടം സമർപ്പിച്ചു. 92 ബാച്ചിലെ വിദ്യാർത്ഥികൾ 3ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പൂന്തോട്ടം കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. എൻ.കെ അജ്മൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വി.പി ദുൽഖിഫിൽ തോട്ടത്തിൽ മരം നട്ടു പിടിപ്പിച്ചു. രമ്യ സുമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം ബിനു കാരോളി , എച്ച്.എം കെ .എൻ ബിനോയ് കുമാർ , പി.ടി.എ പ്രസിഡന്റ് ബിജു കളത്തിൽ, എ. ഇ.ഒ ഗോവിന്ദൻ മാസ്റ്റർ, വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ടി. ഖാലിദ്, മടത്തിൽ അബ്ദുറഹിമാൻ , കെ.എം ഷമീർ ,പി.പി സജിത്ത്, പി.ടി സജു ,സുമേഷ് സംസാരിച്ചു. തുടർന്ന് സിറാജ് തുറയൂരിന്റെ മിമിക്രിയും എം.കെ സജിത്തിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും അരങ്ങേറി.
Comments