പഴയ പത്രങ്ങളുടെ വില കുതിച്ചുയര്‍ന്നു
പഴയ പത്രങ്ങളുടെ വില കുതിച്ചുയര്‍ന്നു. വില്‍ക്കുമ്പോള്‍ അഞ്ചോ പത്തോ രൂപ കഷ്ടിച്ച് കിട്ടിയിരുന്ന പത്രങ്ങള്‍ക്ക് മൂന്നിരട്ടി ഡിമാന്റാണ് ഇപ്പോഴുള്ളത്. ഒരു കിലോക്ക് 30 മുതല്‍ 33 രൂപ വരെയാണ് ലഭ്യമാകുന്നത്.
ആഗോള തലത്തില്‍ പേപ്പര്‍ വ്യവസായത്തില്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് പഴയ പത്രങ്ങളുടെ വില കുതിച്ചുയര്‍ന്നത്. സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനവും റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം, ശ്രീലങ്കയിലെ ആഭ്യന്തര കലഹം തുടങ്ങിയ അന്താരാഷ്ട്ര പ്രശ്‌നങ്ങളും പത്രങ്ങളുടെ ആവശ്യകതയുയര്‍ത്തി. കൊവിഡിന് മുന്‍പ് 10 മുതല്‍ 13 രൂപവരെയായിരുന്ന പത്രങ്ങള്‍ വില്‍ക്കുമ്പോള്‍ ലഭിച്ചിരുന്ന തുക.
അതേസമയം രാജ്യത്ത് നിന്നുള്ള കടലാസിന്റ കയറ്റുമതി 13,963 കോടിയെന്ന സര്‍വ്വകാല റെക്കോഡില്‍ എത്തിയതായാണ് കൊമേര്‍ഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടര്‍ ജനറലിന്റെ കണക്കുകള്‍ പറയുന്നത്.