KOYILANDILOCAL NEWS
പാചക വിലവർദ്ധനവിനെതിരെ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും
കൊയിലാണ്ടി: ആവശ്യസാധനങ്ങളുടെയും മറ്റു പല മേഖലകളിലും വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വീണ്ടും പാചക ഗ്യാസ് വില വർദ്ധനവ് ജനങ്ങൾക് താങ്ങാനാവാത്തതാണ്. അതിലുപരി ഹോട്ടൽ ഉൾപ്പടെ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന വ്യാപാരസ്ഥപനങ്ങൾക്ക് ഇത് ഏറെ പ്രയാസകരവുമാണ്.
വർധിപ്പിച്ച പാചകവാതക വില പിൻവലിക്കണം എന്നാവശ്യപ്പെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നാളെ 7. 3 .2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു. യു എം സി ജില്ലാ വൈസ് പ്രസിഡന്റ് ഷഫീക് സമരപരിപാടി ഉദ്ഘാടനം ചയ്യും.
Comments