KOYILANDILOCAL NEWS
പാട്ടുകൂട്ടം കലാഭവൻ മണി പുരസ്‌കാരം ലതനാരായണന്
കോഴിക്കോട്: നാടൻകലാപഠന ഗവേഷണ അവതരണ സംഘമായ പട്ടുകൂട്ടം കോഴിക്കോട് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിവരുന്ന ഏഴാമത് മണിമുഴക്കം കലാഭവൻ മണി പുരസ്‌കാരത്തിന് നാടൻപാട്ട് കലാകാരി ആവളയിലെ ലതനാരായണൻ അർഹയായി.
സംഗീത സംവിധായകൻ വിത്സൻ സാമൂവൽ, ചെയർമാനും മുതിർന്ന പത്ര പ്രവർത്തകൻ കാനേഷ് പുനൂർ കൺവിനറുമായ 5 അംഗ സമിതയാണ് പുരസ്‌കാരം നിർണ്ണയിച്ചത്.
മാർച്ച് 6 ന് കോഴിക്കോട് മാനഞ്ചിറ സ്ക്വയർ ഓപ്പൺ സ്റ്റേജിൽ നടക്കുന്ന മണിമുഴക്കം പരിപാടിയിൽ വെച്ച് പുസ്കാരം വിതരണം ചെയ്യും.
Comments