Uncategorized
പാന്‍ട്രി സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി ആമസോണ്‍

ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കായുള്ള പാന്‍ട്രി സേവനങ്ങള്‍ വിപുലമാക്കാന്‍ ഒരുങ്ങി ആമസോണ്‍. നിത്യോപയോഗ സാധനങ്ങളെല്ലാം ഒരുമിച്ച് വീട്ട് പടിക്കല്‍ എത്തിക്കുന്ന ആമസോണിന്റെ പാന്‍ട്രി സേവനങ്ങള്‍ 110 ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ആമസോണിന്റെ തീരുമാനം.
പാക്കേജ്ഡ് ഫുഡ്, ബേബി കെയര്‍ ഉത്പന്നങ്ങള്‍, പലവ്യഞ്ജനങ്ങള്‍, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള മറ്റ് ഉത്പന്നങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 5000 ത്തോളം ഉല്‍പന്നങ്ങള്‍ പ്രതിമാസം ഒന്നിച്ച് വാങ്ങി സൂക്ഷിക്കാനാകും എന്നതാണ് ആമസോണ്‍ പാന്‍ട്രി സേവനങ്ങളുടെ പ്രത്യേകത.
2016 ലാണ് പാന്‍ട്രി സേവനം ആദ്യമായി ഇന്ത്യയില്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ കൊല്‍ക്കത്തയില്‍ മാത്രമായിരുന്നു സേവനം ലഭ്യമായിരുന്നത്. എന്നാല്‍ പിന്നീട് കൂടുതല്‍ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചു. നിലവില്‍ 70 നഗരങ്ങളില്‍ പാന്‍ട്രി സേവനം ലഭ്യമാകുന്നുണ്ട്.
Comments