പാറന്നൂര്‍ ഉസ്താദ് ഉറൂസ് ഇന്ന് തുടങ്ങും
കൊയിലാണ്ടി: സമസ്ത ട്രഷററും പ്രമുഖ ഇസ് ലാമിക പണ്ഡിതനുമായിരുന്ന പാറന്നൂര്‍ പി.പി ഇബ്രാഹിം മുസ് ലിയാര്‍ 10 – ഉറൂസ് മുബാറക്ക് ഇന്ന് തുടക്കം കുറിക്കും .
ഇന്നും ,നാളെയും ,മറ്റന്നാളുമായി മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ചടങ്ങുകൾ കൊയിലാണ്ടി പഴയ ബസ് സ്റ്റാൻ്റിന് പിന്‍വശമുള്ള ബദ്രിയ്യ അറബിക് കോളജിന് സമീപത്തെ മുഹ്‌യുദ്ദീന്‍ പള്ളി ഗ്രൗണ്ടിലാണ് നടക്കുക. കൊയിലാണ്ടി ജൂമഅത്ത് പള്ളി ദര്‍സിലെ വിദ്യാര്‍ത്ഥി സംഘടനായ പാറന്നൂര്‍ ഉസ്താദ് സ്മാരക മിൻഹാജുൽ ജന്ന ദർസ് സമാജമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
കാലത്ത് 7 മണിക്ക് പാറന്നൂർ ഉസ്താദ് മഖാം സിയാറത്തിന് പി. പി അബ്ദുല്‍ ലത്തീഫ് ഫൈസി നേതൃത്വം നല്‍കും ഉച്ചക്ക് 1.30 ന് കൊയിലാണ്ടി ഖാസി ടി. കെ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ നഗരിയിൽ കൊടി ഉയര്‍ത്തും. വൈകീട്ട് 7 ന് മജ്‌ലിസുന്നൂറിന് പി.പി മുഹമ്മദ് അസ് ലം ബാഖവി നേതൃത്വം നല്‍കും. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എ വി അബ്ദുറഹിമാൻ മുസ്‌ലിയാർ ആശംസ അറിയിക്കും .അന്‍വര്‍ മുഹ് യുദ്ധീന്‍ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും.
ഇന്നലെ നടന്ന ചടങ്ങിൽ ഉറൂസ് സപ്ലിമെൻ്റ് പ്രകാശനം അബ്ദു റഹ്മാൻ ഹൈതമിക്ക് കോപ്പി നൽകി എം.പി അബ്ദുസ്സമദ് സമദാനി നിർവ്വഹിച്ചു . മുദരിസ് അബ്ദുൾ ജലീൽ ബാഖവി അധ്യക്ഷനായി .