KOYILANDILOCAL NEWS
പാറപ്പള്ളിയിൽ മുങ്ങി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. മലപ്പുറം കോട്ടക്കൽ ചങ്കു വെട്ടി ചാത്തനേരി നിസാമുദ്ദീൻ (26) ആണ് മുങ്ങി മരിച്ചത്. എലത്തൂർ കോസ്റ്റൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മെഡിക്കൽ കോളെജിലെക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ഹസ്സൻ്റെയും ആമിനയുടെയും മകനാണ്. സഹോദരി സമീറ. കഴിഞ്ഞ രണ്ട് ദിവസമായി യുവാവിനെ കാണാനില്ലെന്ന് പറയുന്നു.
Comments