Uncategorized
പാലക്കാട് പശുവിന് പേവിഷ ബാധ; പശുവിനെയും കിടാവിനെയും കൊല്ലാന്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി
പാലക്കാട് പശുവിന് പേവിഷ ബാധ. പശുവിനെയും കിടാവിനെയും കൊല്ലാന്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി പശുവിനെയും കിടാവിനെയും കൊല്ലാന്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി. എട്ടുവയസ്സുള്ള പശുവിന് പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതായും ഉടമസ്ഥന്‍ പറഞ്ഞു.
അതേസമയം, കണ്ണൂരില്‍ പേയിളകിയ പശുവിനെ കൊന്നു. പശുവിന്റെ ശരീരത്തിലെ മുറിവുകള്‍ പേപ്പട്ടി കടിച്ചതിന് സമാനമാണെന്ന് ഡോക്ടര്‍ സൂചിപ്പിച്ചു. കണ്ണൂരില്‍ മൂന്നാമത്തെ പശുവാണ് പേയിളകിയത് കാരണം ചാകുന്നത്. ഫിഷറീസ് കോമ്പൗണ്ടിന് സമീപത്താണ് പശുവിനെ ആദ്യം കണ്ടത്. ഇവിടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Comments