CALICUTDISTRICT NEWS
പാർട്ടി പരിപാടിക്ക് സർക്കാർ സ്കൂൾ ബസ്സ് ഉപയോഗിച്ചത് പ്രതിഷേധാർഹം-ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
പേരാമ്പ്ര: സി പി ഐ എംൻ്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ മുതുകാട് പ്ലാൻ്റേഷൻ ഗവൺമെൻ്റ് ഹൈസ്കൂൾ ബസ്സ് ഉപയോഗിച്ചത് തീർത്തും ഖേദകരമായ സംഭവമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭരണം കയ്യാളുന്ന രാഷ്ട്രീയ പാർട്ടിയുടെ പരിപാടിക്ക് വേണ്ടി ഗവൺമെൻ്റ് സ്കൂൾ വാഹനം ഉപയോഗിക്കുന്നത് സമൂഹത്തിൽ നൽകുന്ന സന്ദേശം എന്താണെന്ന് സി പി എം വ്യക്തമാക്കണം.
സർക്കാർ സംവിധാനങ്ങളെ പാർട്ടി വൽകരിച്ച് അഴിമതികളെ നിസാരവൽകരിക്കുന്ന നിലപാട് അവസാനിപ്പിച്ച് നേതൃത്വം വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് മുജാഹിദ് മേപ്പയൂർ സെക്രട്ടറി ഫർഹാന ബഷീർ വൈസ് പ്രസിഡൻ്റ് മാരായ അശ്വിൻ പി എം ബർജിസ്, ജോയിൻ സെക്രട്ടറിമാരായ സമീർ ഉട്ടേരി, നിയാസ് മുതുകാട് എന്നിവർ സംസാരിച്ചു.
Comments