പാർട്ടി പരിപാടി വിജയിപ്പിക്കാൻ തൊഴിലുറപ്പ് നിർത്തി വെച്ചു
കൂട്ടാലിട : കോട്ടൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ സി.പി.എമ്മിന്റെ പരിപാടിക്ക് പോകുന്നതിനു വേണ്ടി വ്യാഴാഴ്ച്ച തൊഴിലുറപ്പ് നിർത്തിവെച്ചതായി പരാതി. വാർഡ് മെംബറേയോ തൊഴിലുറപ്പ് ഓവർസിയറേയോ അറിയിക്കാതെ മേറ്റുമാരാണ് തൊഴിലുറപ്പ് നിർത്തിവെച്ചതായി അറിയിച്ചത്. ഈ ദിവസത്തിന് പകരം ഞായറാഴ്ച്ച തൊഴിലെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. രണ്ടാം വാർഡിൽ 250 തോളം തൊഴിലാളികൾക്കാണ് വ്യാഴാഴ്ച്ച തൊഴിലിലാണ്ടായത്. അനധികൃതമായി തൊഴിലുറപ്പ് പ്രവൃത്തി നിർത്തിവെച്ചതിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ ജില്ലാ കലക്ടർ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർക്ക് പരാതി നൽകി. മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ നരയംകുളത്ത് നടത്തിയ പ്രതിഷേധ സംഗമം വാർഡ് മെംബർ ടി. പി. ഉഷ ഉദ്ഘാടനം ചെയ്തു. ഷീന ജയന്ത് അധ്യക്ഷത വഹിച്ചു. പി. കെ. മീനാക്ഷി, എ. കെ. പങ്കജം എന്നിവർ സംസാരിച്ചു. Photo: കോട്ടൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ പാർട്ടി പരിപാടിക്ക് വേണ്ടി തൊഴിലുറപ്പ് നിർത്തിയതിനെതിരെ മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധ സംഗമം വാർഡ് അംഗം ടി. പി. ഉഷ ഉദ്ഘാടനം ചെയ്യുന്നു.