കൊയിലാണ്ടി താലൂക് ഹോസ്പിറ്റലിന് വേണ്ടി ഐ സി യൂ മോണിറ്റർ നൽകി

കൊയിലാണ്ടി കൊല്ലം അശ്വനി ഹോസ്പിറ്റൽന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചു കൊയിലാണ്ടി റോട്ടറി ക്ലബ്ബും, ഡോ. ഭാസ്കരനും ചേർന്ന് കൊയിലാണ്ടി താലൂക് ഹോസ്പിറ്റലിന് വേണ്ടി ഐ സി യൂ മോണിറ്റർ വാങ്ങിക്കാനുള്ള 60000 രൂപയുടെ ചെക്ക് താലൂക് ഹോസ്പിറ്റൽ ഡോക്ടർ ലിംനേഷിന് കൈമാറി.

ചടങ്ങ് നഗര സഭ കൗൺസിലർ ഇ കെ അജിത് ഉത്ഘാടനം ചെയ്തു. ടി സുഗതൻ (റോട്ടറി പ്രസിഡന്റ് കൊയിലാണ്ടി )ആർ യു വിജയകൃഷ്ണൻ, ഡോ. ഭാസ്കരൻ, ചന്ദ്രശേഖരൻ നന്ദനം  സംസാരിച്ചു.

Comments

COMMENTS

error: Content is protected !!